കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂൺ രണ്ടിന് തിരുവനന്തപുരം വെള്ളയമ്പലം കനകനഗറിലെ അയ്യൻകാളി ഭവനിലുള്ള ഓഫീസിൽ സിറ്റിംഗ് നടത്തും.  രാവിലെ 11 ന് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശിവരാജൻ, മെമ്പർമാരായ അഡ്വ. വി.എ. ജെറോം, മുല്ലൂർക്കര മുഹമ്മദ് അലി സഖാഫി, മെമ്പർ സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുക്കും.