ഇടുക്കി:   സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചി. കോളേജ്, എറണാകുളം (ഫോണ്‍ 0484- 2575370, www.mec.ac.in),  കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (ഫോണ്‍ 0479- 2451424), www.ceconline.edu), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കരുനാഗപ്പള്ളി, (ഫോണ്‍ 0476- 2665935, www.ceknpy.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ചേര്‍ത്തല (ഫോണ്‍ 0478- 2553416, www.cectl.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അടൂര്‍  (ഫോണ്‍ 04734- 231995, www.ceadoor.ihrd.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (ഫോണ്‍ 0469- 2677890, www.cek.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പൂഞ്ഞാര്‍ (ഫോണ്‍ 04822- 271737, www.cep.ac.in) എന്നീ ഏഴ് എഞ്ചിനീയറിംഗ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകളിലെ (2018-19) സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അതത് കോളേജിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (എസ്.സി/ എസ്.റ്റിക്ക് 250 രൂപ) സഹിതം ജൂണ്‍ 12ന്  വൈകിട്ട് അഞ്ചിന് മുമ്പ് അതത് കോളേജില്‍ ലഭിക്കണം. പ്രവേശന യോഗ്യതയും മറ്റ് വിശദവിവരങ്ങളും ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭിക്കും