ആര്‍ക്കൈവ്‌സ് വകുപ്പ് വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചരിത്രരേഖാ പ്രദര്‍ശനത്തിന്റെ നടത്തിപ്പിനും അതുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമായി പ്രോജക്ട് ഗൈഡുകളുടെ അപേക്ഷ ക്ഷണിച്ചു.  എം.എ.ഹിസ്റ്ററി/സോഷ്യോളജി/ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ യോഗ്യതയുളളവരും ചരിത്രത്തില്‍ താത്പര്യമുളളവരും ചരിത്രരേഖകള്‍ തെരഞ്ഞെടുക്കുന്നതിനും അവ പ്രദര്‍ശിപ്പിക്കുന്നതിന് പുതുമയുളള ആശയങ്ങള്‍ ഉളളവരും നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരും ഈ മേഖലയില്‍ പരിചയ സമ്പന്നരുമായ വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്, നളന്ദ, തിരുവനന്തപുരം-3. ഇമെയില്‍: keralaarchives@gmail.com.  ഫോണ്‍: 0471 2311547.