അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 രാവിലെ ഏഴ് മുതൽ എട്ട് വരെ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യാസം നടക്കും. രാജ്യത്തെ തെരെഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ ഒന്നായ പാലക്കാട് മെഗാ യോഗാ ദിനമായാണ് ആചരിക്കുന്നത്. ജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള എൻ.സി.സി., എൻ.എസ്.എസ്., സ്റ്റുഡന്റ് പൊലീസ് കെഡറ്റ്സ് അംഗങ്ങൾ വിവിധ യോഗാ സംഘടനകൾ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനുള്ള ആലോചനാ യോഗം എ.ഡി.എം. ടി. വിജയന്റെ അധ്യക്ഷതയിൽ കലക്റ്ററേറ്റ് സമ്മേളന ഹാളിൽ ചേർന്നു. നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്റ്റർ എസ്. സതീഷ്, ജില്ലാ കോഡിനേറ്റർ എം. അനിൽകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, യോഗാ പരിശീലകർ പങ്കെടുത്തു.