മോഡൽ റെസിഡൻഷൽ സ്‌ക്കൂളുകളെന്ന പോലെ മോഡൽ റെസിഡൻഷൽ കോളെജുകൾ തുടങ്ങുമെന്ന് പട്ടികവർഗ- പട്ടികജാതിജാതി- പിന്നാക്കക്ഷേമ-നിയമ- സാംസ്‌കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.ഇതുമായ ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി,
വടക്കഞ്ചേരി റോളക്‌സ് ഓഡിറ്റോറിയത്തിൽ തരൂർ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘മെറിറ്റ്’ ന്റെ  ഭാഗമായി 2017-18 അധ്യയന വർഷം മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയവർക്കുളള അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെറിറ്റ് പദ്ധതിയുടെ ചെയർമാനും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ. ചാമുണ്ണി അധ്യക്ഷനായ പരിപാടിയിൽ മണ്ഡലത്തിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ 186 വിദ്യാർഥികളെയാണ് അനുമോദിച്ചത്.എസ്.എസ്.എൽ.സി.യിൽ 143 വിദ്യാർഥികളും പ്ലസ്ടുവിൽ 43 പേരുമാണ് സമ്പൂർണ എ പ്ലസ് കരസ്ഥമാക്കിയത്. കോട്ടായിയിൽ ആറും കണ്ണമ്പ്രയിൽ അഞ്ചും കോടി ചെലവിട്ട് ആധുനിക സൗകര്യത്തോടെ കളിസ്ഥലങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണമ്പ്രയിൽ ദേശീയ പാതയോട് ചേർന്ന് കിഫ്ബിയിൽ നിന്ന് 100 കോടി ചെലവിട്ട് ക്രാഫ്റ്റ് വില്ലേജ് സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെ സംസ്ഥാനത്തെ കരകൗശലവിദഗ്ധർക്ക് കരകൗശല വസ്തുക്കൾ നിർമിക്കാനും വിൽക്കാനും അവസരമുണ്ടാകും ആവശ്യമെങ്കിൽ ക്രാഫ്റ്റ് വില്ലേജിന് കേന്ദ്രം സഹായവും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. 1000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കണ്ണമ്പ്ര വ്യവസായ പാർക്കും  പുരോഗമനത്തിന്റെ പാതയിലാണെന്ന് മന്ത്രി ഓർമ്മപ്പെടുത്തി.