കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ലൈബ്രറിയില്‍ വായനപക്ഷാചരണം ആരംഭിച്ചു.  പക്ഷാചരണത്തിന്റെ ഭാഗമായി അപൂര്‍വ പുസ്തകങ്ങളുടെ പ്രദര്‍ശനം കെ.സി.എച്ച്.ആര്‍ ലൈബ്രറിയില്‍ പ്രൊഫസര്‍ കേശവന്‍ വെളുത്താട്ട് ഉദ്ഘാടനം ചെയ്തു.
ലൈബ്രറിയിലെ പുസ്തകശേഖരത്തിലുള്ള 1930 കള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.  ജൂലൈ 26 മുതല്‍ ജീവചരിത്രങ്ങളുടെയും ജൂലൈ ഒന്നു മുതല്‍ പ്രാദേശിക ചരിത്രങ്ങളുടെയും പ്രദര്‍ശനം നടക്കും.  രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പ്രദര്‍ശനം.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രൊഫ. കേശവന്‍ വെളുത്താട്ട് അധ്യക്ഷത വഹിച്ചു. പ്രൊഫ. രാജന്‍ ഗുരുക്കള്‍ സംബന്ധിച്ചു.  ലൈബ്രേറിയന്‍ നൈന ജോണ്‍ സ്വാഗതവും റിസര്‍ച്ച് അസിസ്റ്റന്റ് ശരത്ചന്ദ്രബാബു നന്ദിയും പറഞ്ഞു.