കൊച്ചി: എന്‍എച്ച്എം ആയുര്‍വേദ ഹോസ്പിറ്റലുമായി സഹകരിച്ച് അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന സൗജന്യ യോഗാപരിശീലന പരിപാടിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം നായത്തോട് മഹാകവി ജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് നിര്‍വ്വഹിച്ചു. ഒരു വര്‍ഷത്തേക്കാണ് പരിശീലന പരിപാടി. നാല്  കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യ രണ്ടു മാസം നായത്തോട് സ്‌കൂളിനു സമീപം നടക്കും. വൈകിട്ട് 5 മുതല്‍ 6 വരെയാണ് പരിശീലനം. പ്രകൃതി ചികിത്സ യോഗ ഡോക്ടര്‍ അശ്വതി പി.ആര്‍ ആണ് പരിശീലനം നല്‍കുന്നത്. ഉദ്ഘാടന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കി. സൂക്ഷ്മ വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്.
ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പുഷ്പമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി വര്‍ഗീസ് ,കൗണ്‍സിലര്‍മാരായ രേഖ, ശ്രീജേഷ്, റീത്തപോള്‍, എം.എ സുലോചന, ടി.വൈ ഏല്യാസ്, ബിജി ജെറി, കെ.ആര്‍. സുബ്രന്‍, സിനിമോള്‍മാര്‍ട്ടിന്‍, പി ടി എ പ്രസഡന്റ് എം.ആര്‍. സത്യന്‍, ഡോ: അലക്‌സ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ: ശ്രീലത പി.ജി.(ആയുര്‍വേദം) സ്വാഗതവും പധാന അധ്യാപിക പി. ലീന നന്ദിയും പറഞ്ഞു.
ക്യാപ്ഷന്‍: അങ്കമാലി നഗരസഭയുടെ സൗജന്യ യോഗ പരിശീലനത്തിന്റെ മുനിസിപ്പല്‍ തല ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ സജി വര്‍ഗീസ് നിര്‍വഹിക്കുന്നു.