കല്‍പ്പറ്റ: വായനാദിന – മാസാചരണത്തിന്റെ ഭാഗമായി പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന വായിച്ചു വളരുക ക്വിസ് മത്സരത്തിന്റെ ജില്ലാതല മത്സരം ജൂലൈ ഏഴിന് നടക്കും. വയനാട് ജില്ലാ മത്സരം രാവിലെ 10 മുതല്‍ കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരു സ്‌കൂളില്‍ നിന്ന് രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്ര സഹിതമാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് എത്തിച്ചേരേണ്ടതെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9447887847.
ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കായി തിരുവനന്തപുരത്ത് വച്ച് സംസ്ഥാനതല മത്സരം ഈ മാസം 14 ന് നടക്കും. വിജയികള്‍ക്ക് ഈ മാസം 18ന് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും.