തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി പനയ്ക്കത്തടം തടിയൂര്‍ റോഡ് വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ വശങ്ങളില്‍ ഓട, കലുങ്ക് എന്നിവയും നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കി. വിനോദസഞ്ചാര കേന്ദ്രമായ അരുവിക്കുഴി വെള്ളച്ചാട്ടത്തിലേയ്ക്കുള്ള പ്രധാന വഴിയാണ് ഈ റോഡ്.
 തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എല്‍സി ക്രിസ്റ്റഫര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് സി.വി ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്‍ രത്‌നകുമാരിയമ്മ, പഞ്ചായത്തംഗം മഞ്ചു വര്‍ഗീസ്, ജോര്‍ജ് തോമസ്, ജോര്‍ജ് ഡാനിയേല്‍,  എംജി സുകുമാരന്‍, കെ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.