ലൈഫ് മിഷന്‍ പദ്ധതിയിലെ സ്പില്‍ ഓവര്‍ വീടുകളുടെ പണി പൂര്‍ത്തീകരിക്കണമെന്ന് സബ ്കലക്ടര്‍ ജെറോമിക് ജോര്‍ജ്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ജൂലൈ 31നകം നിര്‍വ്വഹണ ഉദ്യോ്ഗസ്ഥര്‍ ലൈഫ് മിഷന്‍ പദ്ധതിയിലെ സ്പില്‍ ഓവര്‍ വീടുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് ഒറ്റപ്പാലം താലൂക്ക്്് ഹാളില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ അവലോകന യോഗത്തില്‍ സബ ് കലക്ടര്‍ അറിയിച്ചു.
പറമ്പിക്കുളം മേഖലയില്‍ നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം, എ.സി.എഫ്.എസ്., ഗോത്രജീവി സഹകരണത്തോടെ സാമഗ്രികളും, തൊഴിലാളികളെയും ലഭ്യമാക്കി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചു.
അട്ടപ്പാടി മേഖലയില്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറുള്ള കോണ്‍ട്രാക്ടര്‍മാര്‍, ഗുണഭോക്താക്കള്‍, അഡ്വാന്‍സ് കൈപ്പറ്റിയിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത ഗുണഭോക്താക്കള്‍ എന്നിവരുടെ യോഗങ്ങള്‍ ചേരുന്നതിന് അട്ടപ്പാടി പ്രൊജക്ട് ഓഫീസറെ ചുമതലപ്പെടുത്തി. കര്‍മ്മസമിതി തീരുമാനം ഇല്ലാതെ ഗുണഭോക്താക്കളെ ഒഴിവാക്കരുതെന്ന് സബ് കലക്ടര്‍ നിര്‍ദേശിച്ചു. നൂറു ശതമാനം പൂര്‍ത്തിയാക്കിയ ശ്രീകൃഷ്ണപുരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ശ്രീജിത്ത് ബാബുവിനെ യോഗം അഭിനന്ദിച്ചു.
പി.എ.യു. പ്രൊജക്ട് ഡയറക്ടര്‍, ഐ.ടി.ഡി.പി.പ്രൊജക്ട് ഓഫീസര്‍, മലമ്പുഴ, അട്ടപ്പാടി, ചിറ്റൂര്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തുകള്‍,അനങ്ങനടി, മലമ്പുഴ,പിരായിരി, ഷോളയൂര്‍, വിളയൂര്‍, കരിമ്പ, പുതുശ്ശേരി, പുതൂര്‍, പട്ടിത്തറ, ചാലിശ്ശേരി, എലവഞ്ചേരി, പറളി, കാവശ്ശേരി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍,പട്ടികവര്‍ഗ്ഗ വികസന വകുപ്പ ഉദ്യോഗസ്ഥര്‍്്്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.