സംസ്ഥാന ‘ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം രജിസ്റ്റര്‍ ചെയ്ത ലോട്ടറി ഏജന്‍സി ഉടമകള്‍ക്ക് നല്‍കി എ.ഡി.എം. ടി. വിജയന്‍ നിര്‍വഹിച്ചു. 10 കോടിയാണ് ഒന്നാം സമ്മാനം . രണ്ടാംസമ്മാനം 50 ലക്ഷവും മൂന്നാംസമ്മാനം 10 ലക്ഷവും നാലാം സമ്മാനം അഞ്ച് ലക്ഷവുമാണ്. സംസ്ഥാനതലത്തില്‍ ഒരാള്‍ക്കാണ് ഒന്നാംസമ്മാനത്തിന് അവസരം. രണ്ടാംസമ്മാനത്തിന് 10 പേര്‍ക്കും മൂന്നും നാലും സമ്മാനങ്ങള്‍ക്ക് 20 പേര്‍ക്കും വീതം അവസരമുണ്ടാകും. അഞ്ചു മുതല്‍ 10-ാം സ്ഥാനം വരെയും സമ്മാനതുക ലഭ്യമാകും. 250 രൂപയാണ് ടിക്കറ്റ് വില. എ.ഡി.എമ്മിന്റെ ചേബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ എസ്.ജി ശര്‍മ്മ , കെ.എസ്. വയ്യാപുരി, എസ്.സുരേഷ്, പി.എ രജേഷ്് തുടങ്ങിയ അംഗീകൃത ലോട്ടറി എജന്റുമാര്‍, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.