കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഗസ്റ്റ് 13ന് രാവിലെ 11 ന് വീഡിയോ കോഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പെരിഞ്ഞനം, കയ്പ്പമംഗലം,എടത്തിരുത്തി ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തികൊണ്ട് രൂപീകരിച്ചതാണ് കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍. 32 പോലീസ് ഓഫീസര്‍മാരും ഒരു സബ് ഇന്‍സ്പെക്ടറും ഈ സ്റ്റേഷനില്‍ ഉണ്ടാക്കുക. പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുതോടെ തീരദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാവും.