കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ മുന്‍കൂര്‍ തുക ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍ ടി. എസ് ദിലീപ്കുമാര്‍ ദേവകി ഗംഗാധരന്‍, ഓണിവയല്‍ എന്നിവര്‍ക്കു നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ – ബ്ലോക്കു പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 1.17 കോടിയിലധികം രൂപ 154 ഗുണഭോക്താക്കള്‍ക്കു ഒന്നാംഗഡുവായി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് ഉപാദ്ധ്യക്ഷ കെ. കുഞ്ഞായിഷയില്‍ നിന്നും ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷനും സെക്രട്ടറിയും ഏറ്റുവാങ്ങി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ കടവന്‍ ഹംസ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയന്തി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായില്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റഷീന സുബൈര്‍, ആരോഗ്യം – വിദ്യാഭ്യാസം സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അബ്ബാസ് പുന്നോളി, അംഗങ്ങളായ പി.ജെ രാജേന്ദ്രപ്രസാദ്, ബിനു ജേക്കബ്, മേരി ഐമനച്ചിറ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.എം ഫൈസല്‍, പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ റഹീം ഫൈസല്‍, വര്‍ഗ്ഗീസ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.