മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ കര്‍ഷക ഗ്രാമസഭ നടത്തി. കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കു സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കണമെന്ന് ഗ്രാമസഭ ആവശ്യപ്പെട്ടു. ഓണത്തിന് ഒരു മുറം പച്ചക്കറി, വിത്ത് വിതരണോദ്ഘാടനം പഞ്ചായത്തംഗം നജീബ് മണ്ണാര്‍ നിര്‍വ്വഹിച്ചു. എന്‍.യു മത്തായി അദ്ധ്യക്ഷത വഹിച്ചു. ജോസ് അരീക്കല്‍, കെ. പങ്കജാക്ഷന്‍, മൊയ്തു ഹാജി ചാത്തോത്ത്, ഉസ്മാന്‍ ഹാജി കുരുടന്‍, വി.കെ സുഭാഷ്, സജി കൊടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.