പടിഞ്ഞാറത്തറ: ഗവ. എല്‍പി സ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്ര മനുഷ്യനുമായി അഭിമുഖം, ക്വിസ്, ചുമര്‍ പത്രിക നിര്‍മ്മാണം, കഥ – കവിത പതിപ്പ് തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. പ്രവര്‍ത്തനങ്ങള്‍ക്കു ശാസ്ത്ര ക്ലബ്ബ് കോ-ഓഡിനേറ്റര്‍ ജിന്‍സി ജോര്‍ജ്, മറ്റദ്ധ്യാപകരായ എം.കെ ഷമീര്‍, പി. മുഹമ്മദ് ഷെരീഫ്, കെ.ബി അഖില, എം.എ ജസീല എന്നിവര്‍ നേതൃത്വം നല്‍കി.