ജില്ലയിലെ മിക്ക പ്രദേശത്തിലെയും ജനങ്ങൾ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്. സന്നദ്ധരായ കുടുംബശ്രീ വോളണ്ടിയർമാരെ കുട്ടനാടൻ പ്രദേശങ്ങളിൽ സേവനത്തിനായി വിനിയോഗിക്കും. പ്രളയക്കെടുതി കാര്യമായി ബാധിക്കാത്ത പ്രദേശങ്ങളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത വനിതകളെയാകും ഇതിനായി നിയോഗിക്കുക. ഇതോടൊപ്പം വിഭവ സമാഹരണം നടത്തി ദുരിതബാധിതരെ സഹായിക്കുന്നതിനും കുടുംബശ്രീ തീരുമാനിച്ചിട്ടുള്ളതായി ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പരമാവധി ശേഖരിച്ച് നൽകും. സംസ്ഥാന സർക്കാരും മറ്റു ഏജൻസികളും നടത്തുന്ന ദുരിദാശ്വാസ പ്രവർത്തനങ്ങളുമായി യോജിച്ചായിരിക്കും കുടുംബശ്രീയും പ്രവർത്തനം സംഘടിപ്പിക്കുന്നത്. ദുരിദാശ്വാസ പ്രവർത്തനങ്ങൾക്കായി സജീവമായി രംഗത്തിറങ്ങുവാൻ കുടുംബശ്രീയുടെ എല്ലാ യുണിറ്റുകളോടും മിഷൻ കോർഡിനേറ്റർ അഭ്യർത്ഥിച്ചു.