കൈത്തറി സംഘങ്ങൾക്ക് നൽകാനുള്ള കുടിശിഖ കൂലിയും തൊഴിലാളി പെൻഷനും ഓണത്തിന് മുമ്പ് നൽകുമെന്ന് തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ കോഴിക്കോട് ജില്ല കൈത്തറി നെയ്ത്തുത്സവം വടകര ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സ്കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയതോടുകൂടി നിർജീവമായ കൈത്തറി സഹകരണസംഘങ്ങൾ’ സജീവമാവുകയും വർഷത്തിൽ  300 ഓളം തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ഉറപ്പ് വരുത്താനും മെച്ചപ്പെട്ട കൂലി ലഭിക്കാനും സർക്കാർ സാഹചര്യമൊരുക്കി . ആകർഷകമായ പ്രൊഡക്ഷൻ ഇൻസെന്റീവ് പദ്ധതിയിലൂടെ നന്നായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു മാസം ശബളത്തിനു പുറമെ 5000 രൂപ വരെ അധിക വരുമാനം ഉറപ്പ് വരുത്താനും സാഹചര്യമൊരുക്കിയിട്ടുണ്ട് ഓണത്തിന് മുമ്പ് ഒരു കോടിയോളം രൂപ ഈയിനത്തിൽ മാത്രം തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ പ്രവർത്തനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുതിർന്ന കൈത്തറി നെയ്ത്തുകാരായ ഗോപാലൻ ടി കെ .ബാലൻ.ലഷ്മി സി .രംഭ ഇ .കുഞ്ഞികൃഷ്ണൻ നാരായണി എന്നിവരെയും എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വർക്കും മന്ത്രി ഉപഹാരം നൽകി .നെയ്ത്തു സംഘങ്ങളുടെ കലാപരിപാടികൾ അരങ്ങേറി ചടങ്ങിൽ വടകര നഗരസഭ ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു  സി ബാലൻ കൈത്തറി സ്വാഗതം പറഞ്ഞു .ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. കൈത്തറി തൊഴിലാളി യൂണിയൻ ജില്ലാ സെക്ര .പി ഗോപാലൻ കൈത്തറി പ്രസി .എ.ടി ശ്രീധരൻ ,ടി. കേളു, കെ എൻ ശ്രീധരൻ, എ.വി ബാബു കെ ബാലരാജൻ പങ്കെടുത്തു