പെട്രോള്‍-ഗ്യാസ്(എല്‍.പി.ജി) ഇന്ധന ഗുണഭോക്താകളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് എ.ഡി.എം. റ്റി. വിജയന്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാതല പെട്രോള്‍ പ്രൊഡക്ട്സ് ഗ്രിവന്‍സ് റിഡ്രസല്‍-എല്‍.പി.ജി.ഓപ്പണ്‍ ഫോറത്തില്‍. ജില്ലയിലെ എല്‍.പി.ജി-പെട്രോള്‍ പമ്പ് ഉപഭോക്താകളുടെ പരാതികളും നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. പമ്പുകളിലെ പെട്രോള്‍ വിതരണത്തിന്റെ ഗുണനിലവാര കൃതൃത ഉറപ്പാക്കാനും ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനം ലഭ്യമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. പെട്രോള്‍ പമ്പുകളില്‍ നിന്നും ഉപഭോക്താവിന് ലഭിക്കേണ്ട സേവനങ്ങള്‍ സംബന്ധിച്ചുള്ള കൃതൃമായ വിവരങ്ങള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് എ.ഡി.എം. യോഗത്തില്‍ അറിയിച്ചു. പമ്പുകളില്‍ കുടിവെള്ളം, ശൗചാലയം, വാഹനങ്ങളില്‍ സൗജന്യ വായു നിറയ്ക്കല്‍ എന്നീ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ യോഗം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലുളള പരാതികള്‍ കുറയ്ക്കാന്‍ വിതരണക്കാര്‍ ശ്രദ്ധിക്കണമെന്നും വിതരണക്കാര്‍ സിലിണ്ടറുകള്‍ പരിശോധിച്ച് ഗുണഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനും എ.ഡി.എം നിര്‍ദ്ദേശിച്ചു. ജില്ലയിലെ ഗ്യാസ് ഉപഭോക്താകള്‍ക്ക് പരാതി അറിയിക്കാന്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ 8137067808 സൗജന്യ സര്‍വീസ് നമ്പറില്‍ വിളിക്കാം. എ.ഡി.എം അധ്യക്ഷനായ യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്ത് കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, എല്‍.പി.ജി. സെയില്‍സ് മാനേജര്‍ അരവിന്ദാക്ഷന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ഏജന്‍സി പ്രതിനിധികള്‍,ഉപഭോക്താക്കള്‍ പങ്കെടുത്തു.