മീങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഡാം തുറന്നുവിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. അതിനാല്‍ ഗായത്രിപുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നലെ (ഓഗസ്റ്റ് ഒമ്പത്)യാണ് ആദ്യഘട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു.