കനത്തമഴയില്‍ നാശനഷ്ടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പൊതുജന പങ്കാളിത്തത്തോടെ സഹായ പദ്ധതി തുടങ്ങി. ജില്ലാ ഭരണകൂടത്തോടൊപ്പം വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നു ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. ഭക്ഷണം, വസ്ത്രം, വീടുകളുടെയും മറ്റും പുനര്‍നിര്‍മ്മാണം, മെഡിക്കല്‍ തുടങ്ങിയവക്കായി സഹായം നല്‍കാം. വിലാസം: ജില്ലാ കളക്ടര്‍, കളക്ടട്രേറ്റ് , കല്‍പ്പറ്റ, വയനാട് 673122. ഫോണ്‍ 04936 204151, 9745166864, 9746239313