പാലക്കാട് ജില്ല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമായി നിത്യോപയോഗ സാധനസാമഗ്രികള്‍ നല്‍കാന്‍ താല്‍പര്യമുളളവര്‍ സാധനങ്ങള്‍ ജില്ലാ കല്കടറേറ്റിലെ കലക്ഷന്‍ സെന്ററില്‍ എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍മാരുടെ പേരും ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു.
1 )ഡെപ്യുട്ടി കളക്ടര്‍ (എല്‍.എ) ,ശ്രീമതി .രേണു .ആര്‍ (ഫോണ്‍നം . 9895982648 )
2)ശ്രീ. ടോമി ,എച്ച് .ക്യു.ഡി.റ്റി,പാലക്കാട് (ഫോണ്‍ നം 907306042)
നേരിട്ട് സാധനങ്ങള്‍ നേരിട്ട് എത്തിക്കാന്‍ കഴിയാത്തവര്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നും സാധനങ്ങള്‍ ബുക്ക് ചെയ്ത്, ജില്ലാ കളക്ടര്‍,സിവില്‍സറ്റേഷന്‍, കുന്നത്തൂര്‍മേട്,പാലക്കാട്- 678001 എന്ന വിലാസത്തില്‍ അയച്ചാല്‍ മതിയാകും.
നല്‍കുന്ന സാധനസാമഗ്രികള്‍ പുതിയതും ഉപയോഗിക്കാന്‍ കഴിയുന്നതും മാത്രമാവണം.ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെട്ട ക്യാമ്പ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് ആവശ്യമുളള അളവില്‍ മാത്രം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. താഴെ പറയുന്ന സാധന സാമഗ്രികളാണ് ആവശ്യം
1)കുട്ടികള്‍ക്ക് -പെന്‍സില്‍,നോട്ടുബുക്കുള്‍,ബാഗ് തുടങ്ങിയ പഠനോപകരണങ്ങള്‍,ചെരുപ്പുകള്‍, വസത്രങ്ങള്‍,ഇന്നര്‍വേഴ്സ് തുടങ്ങിവ
2)സ്ത്രീകള്‍ക്ക് -നൈറ്റികള്‍,സാരികള്‍ ,നാപ്കിന്‍,ഇന്നര്‍വെയേഴ്സ് ഉള്‍പ്പെടെയുളള വസ്ത്രങ്ങള്‍
3)പ്രായമായവര്‍ക്ക് – പുതപ്പുകള്‍,കമ്പളിപുതപ്പ് ഉള്‍പ്പടെയുളള വസ്ത്രങ്ങള്‍
4)മറ്റുളളവ- ഡ്രൈഫുഡ് പായക്കറ്റുകള്‍, ഡെറ്റോള്‍, ഫസ്റ്റ എയിഡ് മെഡിസിന്‍ കിറ്റുകള്‍,മെഴുകുതിരി,തീപ്പെട്ടി,കൊതുകുതിരി,ബക്കറ്റ്,കപ്പ് , പേസ്റ്റ്, ബ്രഷ്, സോപ്പുകള്‍,എണ്ണ, ബെഡ്, പായ, പുതപ്പ്,ടീഷര്‍ട്ടുകള്‍ ,പാത്രങ്ങള്‍ ,പാല്‍പ്പൊടി,തേയില,ഫ്ലാസ്‌ക്,കുടകള്‍,റെയിന്‍കോട്ട് , ബ്ലീച്ചിംഗ് പൗഡര്‍ ടോര്‍ച്ച് ,എമര്‍ജന്‍സി ലൈറ്റുകള്‍, ഫിനോയില്‍, മണ്ണെണ്ണ /ഗ്യാസ് അടുപ്പുകള്‍, ടോയിലറ്റ് -നിലം ക്ലീന്‍ ചെയ്യാനുളള ബ്രെഷുകള്‍ തുടങ്ങിയവ. എല്ലാ ജനവിഭാഗങ്ങളുടെയും,സ്ഥാപനങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു.