ലൈബ്രറി കൗണ്‍സില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വായന മത്സരം നടത്തുന്നു. താലൂക്ക-ജില്ലാ-സംസ്ഥാനം എന്നീ മേഖലകളിലാണ് മത്സരം. താലൂക്ക്തലത്തില്‍ സെപ്റ്റംബര്‍ 16 നും ജില്ലാതലത്തില്‍ ഒക്‌ടോബര്‍ ഏഴിനും സംസ്ഥാനതലത്തില്‍ ജനുവരിയിലുമാണ് മത്സരം നടക്കുക. താലൂക്ക്തലത്തിലെ മത്സര വിജയികളില്‍ നിന്ന് മൂന്ന് പേര്‍ക്ക് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. മുന്‍കൂട്ടി പ്രഖ്യാപിച്ച പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മത്സരം നടത്തുക. താലൂക്കതലത്തില്‍ വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2500, 2000, 1500 രൂപ വീതം സമ്മാനമായി ലഭിക്കും. ജില്ലാതല വിജയികളാവുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 6000, 4000, 3000, രൂപയും സംസ്ഥാനതലത്തില്‍ യഥാക്രമം 15000, 10000, 8000 രൂപയും പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. താത്പര്യമുളള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മേലധികാരികള്‍ മുഖേന ഓഗസ്റ്റ് 30 നകം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

ഹയര്‍ സെക്കന്‍ജഡറി വായനമത്സരത്തിനാലിയ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍
കന്നിക്കൊയ്ത്ത് – വൈലോപ്പിളളി, നെല്‍സണ്‍ മണ്ടേല- കെ.എം. ലെനിന്‍, കവിതയുടെ പട്ടണപ്രവേശം – ഡോ.പി സോമന്‍, നമ്മുടെ സംസ്‌കാരം-ഡോ.കാവുമ്പായി, ഏണിപ്പടികള്‍-തകഴി, സൗരോര്‍ജം-ഡോ.പി രാജന്‍, വിദ്യാഭ്യാസം മഹാത്മാഗാന്ധി-എന്‍.പി പിളള, ഗ്രന്ഥാലോകം 2012 ഫെബ്രുവരി, ഏപ്രില്‍ ലക്കങ്ങളിലെ സംഘസംവാദം.