പമ്പ അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. കനത്ത മഴ തുടരുന്നതിനാല്‍  ജലനിരപ്പ് അപകടകരമായി ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തമെന്നും  കളക്ടര്‍ അറിയിച്ചു.