ആലപ്പുഴ: കൈനകരിയിലെ വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ,  അഞ്ഞൂറോളം പേരെ ജങ്കാറിൽ കയറ്റിവിട്ടതിന് ശേഷം മടങ്ങവേ മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ സ്പീട് ബോട്ട് അൽപ്പസമയത്തേക്കെങ്കിലും ജല ആംബുലൻസ് ആയി.  മന്ത്രി സ്പീഡ് ബോട്ടിൽ മടങ്ങുമ്പോൾ പ്രായമായ കിടപ്പുരോഗിയെയും കൊണ്ട് ബോട്ടിന് കൈകാണിക്കുന്നത് മന്ത്രിയുടെ  ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ സ്പീഡ് ബോട്ട് അടുപ്പിക്കാൻ നിർദ്ദേശിക്കുകയും പ്രായമായ രോഗിയെയും ബന്ധുക്കളായ രണ്ടുപേരെയും സ്പീഡ് ബോട്ടിൽ കയറ്റുകയും ചെയ്തു.  സ്പീഡ് ബോട്ട് മുന്നോട്ട് പോകുന്ന വഴി വീണ്ടും കൈക്കുഞ്ഞുമായി അമ്മ ബോട്ട് കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി അവർക്കും കൂടി സ്ഥലമുണ്ടാക്കിയാണ്  മടങ്ങിയത്. കരയ്ക്ക് എത്തിയ ശേഷം അവരെ ജനറൽ ആശുപത്രിയിൽ ആക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.