തിരുവനന്തപുരം ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.  യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുവിനെ ജനറൽ കൺവീനറായും യോഗം തെരഞ്ഞെടുത്തു. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വർക്കിംഗ് കൺവീനറാണ്.  സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.പി.മാർ, എം.എൽ.എ മാർ, മേയർ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു. ഈ മാസം അവസാനമാണ് ജില്ലാ കേരളോത്സവം നെടുമങ്ങാട്ട് നടക്കുന്നത്.  ആദ്യമായാണ് നെടുമങ്ങാട് കേരളോത്സവം നടക്കുന്നത്. നെടുമങ്ങാടും പരിസരത്തുമുള്ള വിവിധ സ്റ്റേഡിയങ്ങൾ പരിപാടികൾക്കുള്ള വേദിയാകും.