ആലപ്പുഴ: ജില്ലയിൽ വിവിധ താലൂക്കുകളിലായി നിലവിൽ  500 ക്യാമ്പുകൾ പ്രവർത്തിക്കുന്നു.  30807 കുടുബങ്ങളിലെ 80757 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ചെങ്ങന്നൂരിലെ  ക്യാമ്പുകളുടെ പൂർണ വിവരം ലഭ്യമായിട്ടില്ല. രാത്രിയിലും  രക്ഷാപ്രവർത്തനം  നടക്കുന്നതിനാൽ ക്യാമ്പുകളുടെ എണ്ണം ഇനിയും വർധിക്കും.
  അമ്പലപ്പുഴയിൽ 114 ക്യാമ്പുകളിലായി 16864 കുടുംബങ്ങളിലെ 22271 പേരും ചെങ്ങന്നൂരിൽ 37 ക്യാമ്പുകളിൽം 2050 പേരുമാണ് കഴിയുന്നത്. കാർത്തികപള്ളിയിൽ 260 ക്യാമ്പുകളിലായി 44176 പേരുമാണ് കഴിയുന്നത്.
കുട്ടനാട്ടിൽ 455 ഭക്ഷണ കേന്ദ്രങ്ങളിലായി 93285  പേരാണുള്ളത്. മാവേലിക്കര , ചെങ്ങന്നൂർ എന്നീ കേന്ദ്രങ്ങളിലുൾപ്പെടെ  99901 പേരാണ് ഭക്ഷണത്തിനെത്തുന്നത്. രക്ഷാപ്രവർത്തനത്തിനിടെ യുവാവ് കണ്ടങ്കരി തോട്ടിൽ വീണു മരിച്ചു.