രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.  ലേക്ക്‌സ് ആന്റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരെ ഇതിനകം അറസ്റ്റുചെയ്തു. തേജസ് ഉടമ സിബിയെ ഉടൻ അറസ്റ്റുചെയ്ത് ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ വിട്ടുനൽകാമെന്ന വ്യവസ്ഥ രേഖാമൂലം നൽകിയതിനെത്തുടർന്ന് ഇവർക്ക് ജാമ്യം അനുവദിച്ചു.
ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്‌പെന്റു ചെയ്യാനും മന്ത്രി നിർദേശിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങാൻ വിസമ്മതിച്ച 18 പേരുടെ ഡ്രൈവിങ് ലൈസൻസ് ക്യാൻസൽ ചെയ്തു.