കാലവർഷ കെടുതികളെത്തുടർന്ന് സർക്കാർ, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് വീടുകളിലേക്കു മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ഹോസ്റ്റലുകൾ ഓണാവധി ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ അടയ്ക്കരുതെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി. ഈ ദിവസങ്ങളിൽ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ നൽകുകയും വേണം. നിർദേശം പാലിക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ അറിയിച്ചു.