തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്ക് പരിധിയിലുള്ള വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിലുള്ള പൊതുജന പരാതി പരിഹാര അദാലത്ത് നവംബർ 18 ന് നടക്കും. ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് അദാലത്ത്. സർക്കാർ ഉത്തരവ് പ്രകാരം നടക്കുന്ന അദാലത്തിൽ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം (സി.എം.ഡി.ആർ.എഫ്), റീസർവേ പരാതികൾ (എൽ.ആർ.എം കേസുകൾ), റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, കോടതികളുടെയും കമ്മിഷനുകളുടേയും പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ സ്വീകരിക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശമുള്ളതിനാൽ അത്തരം പരാതികൾ സ്വീകരിക്കില്ലെന്നും മറ്റ് വിഷയങ്ങൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് നൽകാവുന്നതാണെന്നും ചിറയിൻകീഴ് തഹസീദാർ എഫ്. ക്ലമന്റ് ലോപ്പസ് അറിയിച്ചു.