ജില്ലയിലെ ക്ഷീരകര്‍ഷകര്‍ തങ്ങള്‍ക്ക് സംഭവിച്ചിട്ടുളള നാശനഷ്ടങ്ങളുടെ പശു, എരുമ, കിടാരി, കിടാവ് (ചത്തുപോയതും ഒഴുകി പോയതും), വൈക്കോല്‍ (കിലോ), കാലിത്തീറ്റ (ചാക്ക്), തീറ്റപ്പുല്‍കൃഷി (ഹെക്ടര്‍), ഫാമിലെ നാശനഷ്ടങ്ങള്‍, പാലുല്പാദനത്തിലെ കുറവ് (പ്രതിദിനം), സംഘത്തിലെ നാശനഷ്ടങ്ങള്‍ എന്നിവയുടെ ഭൗതികവും സാമ്പത്തികവുമായ കണക്കുകള്‍ എത്രയും വേഗം അടുത്തുളള ക്ഷീരസഹകരണസംഘത്തില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. സംഭാവനകള്‍ നല്‍കാന്‍ തയ്യാറുളള സംഘങ്ങള്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. സംഭാവനകള്‍ കാലിത്തീറ്റ/തീറ്റപ്പുല്ല്/വൈക്കോല്‍/വെറ്ററിനറി മരുന്നുകള്‍ എന്നിവയായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2321660.