പ്രളയ ദുരന്തമേഖലയില്‍ കൊട്ടാരക്കരയിലെ കില വികസന പരിശീലന കേന്ദ്രം അധ്യാപകരും ജീവനക്കാരും ശുചീകരണം തുടങ്ങി. ആറന്‍മുള ഗ്രാമ പഞ്ചായത്തിലെ  കുറിച്ചിമുട്ടം എഴിക്കാട് കോളനി നിവാസികളുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് നടക്കുന്ന വല്ലന എച്ച്എസ്എസ്  പരിസരത്താണ് ശുചീകരണം ആരംഭിച്ചത്. പൊതു സ്ഥാപനങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി ആറന്‍മുളയിലെ ഡിറ്റിപിസിയുടെ ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററിന്റെ  ശുചീകരണവും ഇറ്റിസി ടീം ആരംഭിച്ചു.   കില  വികസന പരിശീലന കേന്ദ്രം (ഇറ്റിസി) പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള  സംഘത്തില്‍ അധ്യാപകരും ജീവനക്കാരും ഫാം ജീവനക്കാരുമായി മുപ്പതോളം പേരാണുള്ളത്.  ജില്ലാ ഭാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാശുചിത്വമിഷന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. പന്തളം ബോക്ക് പ്രസിഡന്റ് കെ തങ്കമ്മ, വെസ് പ്രസിഡന്റ് സതീഷ് കുമാര്‍, ഇറ്റിസി പ്രിന്‍സിപ്പല്‍ ജി.കൃഷ്ണകുമാര്‍, സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, പിഎയു പ്രോജക്ട് ഡയറക്ടര്‍ എന്‍ ഹരി, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രശ്മിമോള്‍, പന്തളം ബിഡിഒ അനു മാത്യു ജോര്‍ജ്, വിഇഒ രാഹുല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വരും ദിവസങ്ങളിലും ഇറ്റിസി സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു.