അഗളി മിനിസിവിൽസ്റ്റേഷൻ ഉദ്ഘാടനം നവംബർ 18-ന് രാവിലെ 11 -ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. എൻ.ഷംസുദ്ദീൻ എം.എൽ.എ, ഭരണപരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, എം.ബി രാജേഷ് എം.പി , ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സബ് കലക്ടർ ജെറോമിക് ജോർജ്് തുടങ്ങിയവർ പങ്കെടുക്കും. 2085 ചതുരശ്രമീറ്റർ വിസ്തീർണ്ണമുളള മൂന്ന് നിലകെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ 12 ഓഫീസുകൾ് പ്രവർത്തിക്കും.പൊതുമരാമത്ത്‌കെട്ടിട വിഭാഗം 3, 78,28,784 കോടിയാണ്് ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.