ശബരിമല: മണ്ഡല പൂജക്കായി ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ ഇന്നലെ(ബുധൻ) വൈകിട്ട് അഞ്ചിന് നട തുറന്നു. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകർന്നു. തുടർന്ന് പുതിയ ശബരിമല മേൽശാന്തിയായി എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ചുമതലപ്പെടുത്തുന്ന ചടങ്ങ് നടന്നു. മാളികപ്പുറം മേൽശാന്തിയായി അനീഷ് നമ്പൂതിരിയും ചുമതലയേറ്റു. ഡിസംബർ 26ന്് മണ്ഡല പൂജ കഴിഞ്ഞ് നട അടയ്ക്കും. മകര വിളക്കിനായി ഡിസംബർ 30ന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകര വിളക്ക്.