ശബരിമല: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സന്നിധാനത്തെ മീഡിയ സെന്റർ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്കു കാലത്ത് സർക്കാർ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രചാരണത്തിനും തീർഥാടകർക്ക് ആവശ്യമുള്ള വിവരവിനിമയത്തിനുമുള്ള പ്രവർത്തനങ്ങൾ മീഡിയ സെന്ററിൽ നടക്കും. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ, ബോർഡ് അംഗങ്ങളായ കെ.രാഘവൻ, കെ.പി.ശങ്കരദാസ്, ദേവസ്വം സെക്രട്ടറി കെ.ആർ ജ്യോതിലാൽ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. മീഡിയ സെന്റർ ഫോൺ-04735 202664. ഇമെയിൽ- prdsannidanam2018@gmail.com