തൃശ്ശൂർ ജില്ലയില്‍ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുന്നത് ജില്ലയിലെ മന്ത്രിമാരായ ഏ.സി. മൊയ്തീന്‍, അഡ്വ.വി.എസ്. സുനില്‍കുമാര്‍, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ സംയുക്തമായി താലൂക്കുകളില്‍നിന്ന് ഇന്ന് സ്വീകരിക്കും. സെപ്റ്റം.15 നും ഇതുപോലെ തന്നെ രണ്ടാം ഘട്ടത്തിലെ സ്വീകരണവും നടക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നാനാവിധമാളുകളും ചേര്‍ന്ന് സമാഹരിച്ച തുകയാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയ നഷ്ടത്തില്‍ വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജീവിതമുണ്ടാക്കിക്കൊടുക്കാനാണ് ഈ തുക ഉപയോഗിക്കുക.