ലോകവിനോദസഞ്ചാരദിനത്തോടനുബന്ധിച്ച് ടൂറിസം വകുപ്പും കിറ്റ്‌സും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. രാവിലെ കവടിയാർ സ്‌ക്വയറിൽ ആരംഭിച്ച വാക്കത്തോൺ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കെ.റ്റി.ഡി.സി ചെയർമാൻ എം. വിജയകുമാർ, കിറ്റ്‌സ് ഡയറക്ടർ ഡോ. രാജശ്രീ അജിത്ത് തുടങ്ങിയവർ സംബന്ധിച്ചു. കനകക്കുന്ന് വരെയാണ് വാക്കത്തോൺ നടത്തിയത്. തുടർന്ന് കിറ്റ്‌സിലെ വിദ്യാർഥികൾ ടൂറിസവും ഡിജിറ്റൽ ട്രാൻസ്ഫർമേഷനും എന്ന വിഷയത്തിൽ മൈം കനകക്കുന്നിൽ അവതരിപ്പിച്ചു.