പ്രളയ ദുരിതബാധിതരെ രക്ഷിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ലളിതകലാ അക്കാദമിയുടെ  14,69,750 രൂപ മന്ത്രി എ.കെ. ബാലന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ എന്നിവര്‍ മന്ത്രി എ.കെ. ബാലനെ ഏല്‍പ്പിച്ച തുകയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കേരളത്തില്‍ അദ്യമായാണ് ചിത്രവില്‍പന നടത്തി ഇത്ര വലിയ സഖ്യ സ്വരൂപിക്കുന്നത്. കലാകാര്‍ കേരള, സാപ് ഗ്രീന്‍ തുടങ്ങിയ സംഘടനകളുമായി ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ അക്കാദമി നടത്തിയ ചിത്രകല ക്യാമ്പില്‍ രചിച്ച ചിത്രങ്ങളാണ് വില്‍പ്പന നടത്തിയത്. വിവിധ ഭാഗങ്ങളിലായി 510 ചിത്രകാരന്മാര്‍ ചിത്രരചനയില്‍ പങ്കാളികളായി, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടി നടന്നത്. ആയിരം രൂപ മുതല്‍ വില നിശ്ചയിച്ചു കൊണ്ടാണ് ചിത്രങ്ങള്‍ വിറ്റത്. നേമം പുഷ്പരാജ് ഒരു മാസത്തെ ഹോണറോറിയം നല്‍കി. സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ രണ്ട് പെയിന്റിംഗുകള്‍ വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപയും കൈമാറി. ഡാവിഞ്ചി സുരഷിന്റെ ശില്പം വില്‍പ്പന നടത്തി ലഭിച്ച ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.