ആലപ്പുഴ: സംസ്ഥാന യുവജേനക്ഷേമ ബോർഡ് കേരള യൂത്ത് വോളണ്ടിയർ യൂത്ത് ആക്ഷൻ ഫോഴ്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ജില്ലാതല ഉദ്ഘാടനം എസ്.ഡി കോളജിൽ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണപിള്ള നിർവഹിച്ചു. ജില്ല ഓഫീസർ എസ്.ബി. അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ഡി. കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ വീണ, ലക്ഷമി പങ്കെടുത്തു. http://volunteer.ksywb.in/എന്ന ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്കിലുടെ 15നും 30നും മധ്യേ പ്രായമുള്ള യുവജനങ്ങളെ യൂത്ത് ആക്ഷൻ ഫോഴ്‌സിൽ ഉൾപ്പെടുത്തും. 100 യുവജനങ്ങളെ തിരഞ്ഞെടുത്ത് ജില്ല അടിസ്ഥാനത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും രക്ഷാ പ്രവർത്തനങ്ങളും പരിശീലനം നൽകുകയും ആവശ്യമായ രക്ഷാ പ്രവർത്തന ഉപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്യും. കൗൺസിലിങ്, സാങ്കേതിക വൈദഗ്ധ്യും, സർവേ തുടങ്ങി വിവിധ മേഖലകളിലായി ടീമുകൾക്ക് പരിശീലനം നൽകും.