കേരളം കണ്ടതിൽ വച്ച്‌ ഏറ്റവും മാരകമായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ച ജില്ലകളിലൊന്നാണ്‌ ആലപ്പുഴ. കേരളത്തിലെ ടൂറിസം മേഖലയിലെ തന്നെ ഏറ്റവും പ്രധാന്യമേറിയ ആലപ്പുഴ ജില്ലയിലെ കായൽ ടൂറിസത്തെയാണ്‌ പ്രളയത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ ബാധിച്ചത്‌.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രളയകാല ദുരന്തങ്ങളെ നേരിട്ടതുപോലെ തന്നെ ഇന്ന്‌ നമ്മുടെ ടൂറിസം മേഖല അതിജീവനത്തിന്റെ പാതയിലാണ്‌. പ്രളയത്തെ അതിജീവിച്ച്‌ സഞ്ചാരികളെ വരവേൽ ക്കാൻ ആലപ്പുഴയിലെ ടൂറിസം മേഖല തയ്യാറായിക്കഴിഞ്ഞു.

ലോകമെമ്പാടുമുള്ള സഞ്ചാരികളെയും വിനോദസഞ്ചാര സംരഭകരേയും ആലപ്പുഴയിലേയ്ക്ക്‍്‌ ആകർഷിക്കാൻ വൈവിധ്യമാർന്ന പദ്ധതികളാണ്‌ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന്‌ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.

ആലപ്പുഴ ജില്ലയിലെ കായൽ ടൂറിസം മേഖലയ്ക്ക്‍്‌ പുത്തനുണർവ്വ്‌ നൽകുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തിൽ ബാക്ക്‌ ടു ബാക്ക്‌വാട്ടേഴ്സ്‌ എന്ന പേരിൽ 2018 ഒക്ടോബർ 5-‍ാം തീയതി മുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയാണ്‌. ബൈക്ക്‌ റാലി, ഫോട്ടോ പ്രദർശനം, ഹൗസ്‌ ബോട്ട്‌ റാലി, കലാവിരുന്ന്‌ തുടങ്ങിയവയാണ്‌ പ്രധാന പരിപാടികൾ

2018 ഒക്ടോബർ 5 ന്‌ രാവിലെ 8.00 മണിക്ക്‌ ആലപ്പുഴ ബീച്ചിൽ നിന്ന്‌ ഹൗസ്‌ബോട്ട്‌ ടെർമനിലി ലേയ്ക്ക്‌ ബാക്ക്‌ ടു ബാക്ക്‌വാട്ടേഴ്സ്‌ സന്ദേശം വഹിച്ചുകൊണ്ടുള്ള ബൈക്ക്‌ റാലിയോടെ പരിപാടികൾ ക്ക്‌ തുടക്കമാകും.

രാവിലെ 10 മണിക്ക്‌ പ്രളയകാലത്തെ ആലപ്പുഴ ജില്ലയുടെ അതിജീവനത്തിന്റെ ചരിത്രം വിവരി ക്കുന്ന ചിത്രപ്രദർശനം “അതിജീവനത്തിന്റെ നാൾവഴികൾ” ആലപ്പുഴ പുന്നമട ഹൗസ്‌ ബോട്ട്‌ ടെർമിനലിൽ നടക്കും.

രാവിലെ 11 മണി മുതൽ 225 ൽ പരം ഹൗസ്‌ ബോട്ടുകൾ, 100 ൽ പരം ശിക്കാരകൾ എന്നിവ അണിനിരക്കുന്ന ബാക്ക്‌ ടു ബാക്ക്‌വാട്ടേഴ്സ്‌ ഹൗസ്‌ബോട്ട്‌ മഹാറാലി ആരംഭിക്കും. ലോക വിനോദ സഞ്ചാര രംഗത്തെ അത്യപൂർവ്വമായ കാഴ്ചകളിലൊന്നായി ഇത്‌ മാറും.

ബഹു.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്‌ മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ്‌ ഓഫ്‌ ചെയ്യും. കേരളീയ തനതു കലാരൂപങ്ങളുടെ പ്രദർശനവും ഇതോടനു ബന്ധിച്ച്‌ നടക്കും.

ബഹു. ആലപ്പുഴ. എം.പി. ശ്രീ. കെ.സി വേണുഗോപാൽ, ബഹു. ആലപ്പുഴ ജില്ലാ കളക്ടർ. എസ്‌. സുഹാസ്‌ ഐ.എ.എസ്‌, ബഹു. ആലപ്പുഴ സബ്‌ കളക്ടർ ശ്രീ. വി.ആർ. കൃഷണതേജ മൈലവാർപ്പ്‌ ഐ.എ.എസ്‌, ആലപ്പുഴയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, കായൽ മേഖലയിലെ വിനോദ സഞ്ചാര രംഗത്തെ സംരഭകർ, ടൂർ ഓപ്പറേറ്റർമാർ, തൊഴിലാളികൾ, സംഘടനാ പ്രതിനിധികൾ, കലാകാരൻമാർ, ചലച്ചിത്ര താരങ്ങൾ, കായിക രംഗത്തെ പ്രമുഖർ, വിദേശ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ തുടങ്ങി ഒട്ടേറെപ്പേർ ഈ പരിപാടികളിൽ പങ്കെടുക്കും.

ഈ ഹൗസ്‌ബോട്ട്‌ റാലിയിൽ പങ്കെടുക്കുന്നതിനായി ആലപ്പുഴ ഡി.ടി.പി.സി ഓഫീസിൽ പേര്‌ രജിസ്റ്റർ ചെയ്യുന്നവർക്ക്‌ അന്നേ ദിവസം മൂന്ന്‌ മണിക്കൂറോളം സൗജന്യ ഹൗസ്‌ബോട്ട്‌ യാത്ര അനുവദി ക്കുന്നതാണ്‌.

ആലപ്പുഴയിലെ വിനോദ സഞ്ചാര രംഗത്ത്‌ ഉണ്ടായിട്ടുള്ള മാന്ദ്യത്തിൽ നിന്ന്‌ കരകയറ്റുന്നതിനും ഈ മേഖലയിൽ വലിയൊരു ഉണർവ്വ്‌ സൃഷ്ടിക്കുന്നതിനും ഈ പരിപാടികളോടെ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.