ഭിന്നശേഷിക്കാരുടെ തൊഴില്‍ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ വഴി എന്‍.എച്ച്.എഫ്.ഡി.സി. വായ്പ എടുത്തവര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ദില്ലി ഹാത്ത്, ചാര്‍ സാല്‍ ബമിസാല്‍ ആന്റ് ദിവാലി ഉല്‍സവ് സംഘടിപ്പിക്കും. ഒക്‌ടോബര്‍ 26 മുതല്‍ 28 വരെയാണ് മേള. താല്‍പര്യമുളളവരും ഇതിന് മുന്‍പ് എന്‍.എച്ച്,എഫ്.ഡി.സി വഴി ഇത്തരം മേള/പ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടില്ലാത്തവരുമായ ഗുണഭോക്താക്കള്‍ പേരും മറ്റ് വിശദാംശങ്ങളും, ഫോട്ടോ സഹിതം നിശ്ചിത മാതൃകയില്‍ കോര്‍പ്പറേഷനിലേക്ക് ഒക്‌ടോബര്‍ ആറിന് വൈകുന്നേരം അഞ്ചിനകം നല്‍കണം. മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ ചെലവും താമസത്തിന് പ്രതിദിനം 500 രൂപയും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768,7152,7153,7156, 9446313975.  www.hpwc.kerala.gov.in.