ആലപ്പുഴ: ആലപ്പുഴയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച ഇ- മാലിന്യം(ഇലക്‌ട്രോണിക് മാലിന്യം) വഹിച്ചുകൊണ്ടുള്ള വാഹനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപൽ ഫ്‌ളാഗ്് ഓഫ് ചെയ്തു. 3.5 ടൺ ഇ-മാലിന്യമാണ് വിവിധ ഓഫീസുകളിൽ നിന്നായി കിട്ടിയത് നീക്കം ചെയ്തത്. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് ഉൾപ്പടെയുള്ള ഓഫീസുകളിലെ ഇ-മാലിന്യങ്ങൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയായിരുന്നു. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഇ-വേസ്റ്റും ഇത്തരത്തിൽ നീക്കിയതോടെ സിവിൽ സ്റ്റേഷൻ സീറോ ഇ-വേസ്റ്റ് സോണായതായി ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ബിൻസ് സി.തോമസ് അറിയിച്ചു.ഡി.എം.ഓ ഓഫീസ്, ആർ.ടി.ഓ ഓഫീസ്, എക്‌സൈസ് ഓഫീസ്, മൃഗസംരക്ഷണ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇ-വേസ്റ്റും ശേഖരിച്ചു. ഏകദേശം എട്ട് ടണ്ണോളം ഇ-വേസ്റ്റ് ആണ് ഇതുവരെ നീക്കിയത്.