ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിന് നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
ഈ വര്‍ഷത്തെ മുഖ്യവിഷയമായ ‘നഗരങ്ങളുടെ സുസ്ഥിര ഭാവിക്കായി തണ്ണീര്‍ത്തടങ്ങള്‍’ എന്നതിനെ ആസ്പദമാക്കിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങളും അപേക്ഷയും www.kscste.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഡിസംബര്‍ 15 നകം നല്‍കണം.