ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ജില്ലയിലെ ലൈബ്രറികളിൽ നിന്നും നഷ്ടപ്പെട്ട പുസ്തകങ്ങൾ വീണ്ടെടുക്കാനായി നടത്തുന്ന പുസ്തക ശേഖരണ ദൗത്യത്തിലേക്ക് കഥാകൃത്ത് പരുത്തിപ്പുള്ളി രാധാകൃഷ്ണൻ തന്റെ പുസ്തകങ്ങൾ സംഭാവന നൽകികൊണ്ട്് പങ്കാളിയായി. ജില്ലാ ലൈബ്രറി കൗൺസിലും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായാണ് ദൗത്യം നടത്തുന്നത്. ജില്ലാ കലക്ടർ ഡി.ബാലമുരളിയാണ് പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്. ബാലസാഹിത്യ കൃതികളായ ശില്പം- യക്ഷിക്കോട്ട എന്നിവയുടെ നാല് വീതം കോപ്പികളാണ് സംഭാവനയായി നൽകിയത്. താൽപര്യമുളളവർക്ക്് ജില്ലാ ഇൻഫർമേഷൻ ഓഫീസിലും ജില്ലാ ലൈബ്രറി കൗൺസിലിലും നേരിട്ട് ബുക്കുകൾ കൈമാറാവുന്നതാണ്. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ജില്ലയിലെ ലൈബ്രറികളിൽ നിന്നും നഷ്ടപ്പെട്ടത് 25 ലക്ഷത്തോളം പുസ്തകങ്ങൾ. ഇതിലൂടെ 15 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫോൺ: 04912505329, 0491 2504364.