പ്രളയത്തെത്തുടര്‍ന്ന് ജൈവവൈവിധ്യത്തുനുണ്ടായ ശോഷണം തിട്ടപ്പെടുത്തുന്നതിനുള്ള ആഘാതപഠനത്തിന്‍്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. അന്നമനട, കുഴൂര്‍, പറപ്പൂക്കര, മാള, പൊയ്യ, മണലൂര്‍, തെക്കുംക്കര, കാടുകുറ്റി, ചേര്‍പ്പ്, ചാഴൂര്‍, വല്ലചിറ, പടിയൂര്‍, പരിയാരം, മേലൂര്‍, എറിയാട്, ശ്രീനാരായണപുരം, വെങ്കിടങ്ങ്, ദേശമംഗലം, ആളൂര്‍ പഞ്ചായത്തുകയൊണ് ജൈവവൈവിധ്യ ആഘാതപഠനം നടത്തുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍്റ് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ കേരള സംസ്ഥാന ശെജവവൈവിധ്യ ബോര്‍ഡാണ് പഠനം നടത്തുന്നത്. പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരോ പഞ്ചായത്തില്‍നിന്നും ഒരു ബിഎംസി അംഗം, രണ്ട് ഫീല്‍ഡുതല വിദഗ്ദര്‍, എന്നിവര്‍ക്ക് പഠനപരിശീലനം നല്‍കി കഴിഞ്ഞു.
ഓരോ പഞ്ചായത്തിലും നാല് ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍്റ് കമ്മറ്റി അംഗങ്ങള്‍, രണ്ട് ഫീല്‍ഡുതല വിദഗ്ധര്‍, അഞ്ച് വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ സംഘമാണ് പഠനം നടത്തുക. ഓരോ പഞ്ചായത്തിലും 10-15 ദിവസത്തെ വിവരശേഖരണമാണ് സംഘം നടത്തുക. ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ബിഎംസി തലത്തിലും ജില്ലാതലത്തിലും പ്രത്യേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് സമര്‍പ്പിക്കും. വിവരശേഖരണ ഫോറത്തിന്‍്റെ സഹായത്തോടെയാണ് വിവരശേഖരണം. പഞ്ചായത്തുതല ചര്‍ച്ചയിലൂടെയും ഫീല്‍ഡ്തല നിരീക്ഷണം/മുഖാമുഖം എന്നിവ ഇതിനായി ഉപയോഗിക്കും. പഞ്ചായത്തുകളില്‍ തയ്യാറാക്കിയിട്ടുള്ള ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിനെ അടിസ്ഥാനരേഖയായി പരിഗണിച്ചാണ് വിവരശേഖരണം നടത്തുക. ആഘാതപഠനത്തെ സംബന്ധിച്ച ജില്ലാതല ശില്പ്പശാല ഒക്ടോബര്‍ 12ന് ഉച്ചയ്ക്ക് 2 ന് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.