സംസ്ഥാനത്തെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒ.ബി.സി, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീമാന്റെ സ്ഥിരം ഒഴിവുകളുണ്ട്.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാവണം.  യന്ത്രവത്കൃത കടല്‍യാനങ്ങള്‍ (Sea going mechanized vessel) കൈകാര്യം ചെയ്തതിന്റെ മൂന്ന് വര്‍ഷത്തെയും ഹെംസ്മാന്‍ & സീമാന്‍ഷിപ്പ് വര്‍ക്കില്‍(helmsman and seamanship work) രണ്ടു വര്‍ഷത്തെയും തൊഴില്‍ പരിചയം.  2017 നവംബര്‍ 10ന് 25 വയസ് കവിയരുത്.  (ഒ.ബി.സി, എസ്.സി/എസ്.റ്റി വിമുക്തഭടന്‍മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് നിയമനുസൃത വയസിളവ് ലഭിക്കും)  ശമ്പള സ്‌കെയില്‍ 5200 – 20200. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.