ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ മാസം 15, 000 രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രീഷ്യനെ നിയമിക്കുന്നു.  പ്രായം 18നും 40നുമിടയിലായിരിക്കണം.  ഇലക്ട്രീഷ്യന്‍ ട്രേഡില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും വയറിംഗ് ലൈസന്‍സും ഇലക്ട്രിക് വര്‍ക്കില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.  പ്ലംബിംഗ് ട്രേഡിലുളള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന.  പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് തിരുവനന്തപുരം പട്ടത്തെ ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.