ദീപാലവലിയോടനുബന്ധിച്ച് സർക്കാർ സ്ഥാപനമായ കൈരളി ഒരുക്കുന്ന അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേള കണ്ണൂർ ടൗൺ സ്‌ക്വയറിൽ മേയർ ഇ.പി ലത ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഇ. ബീന, അഡ്വ. ലിഷ ദീപക്, മാനേജർ കെ. ഷൈൻ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ മേളയിലൂടെ നേരിട്ട് വിറ്റഴിക്കും. രാവിലെ 10 മുതൽ എട്ട് വരെയാണ് മേള. ഞായറാഴ്ചയും തുറന്ന് പ്രദർശിപ്പിക്കും.
കേരളത്തിന്റെ തനതു കരകൗശല ശില്പങ്ങളായ വീട്ടിയിലും തേക്കിലും തീർത്ത ശില്പങ്ങൾ ലോകപ്രശസ്തമായ ആറൻമുള കണ്ണാടി, പിത്തളയിലും ഓട്ടിലും തീർത്ത വിളക്കുകൾ ആഭരണങ്ങൾ, ചന്ദനതൈലം തുടങ്ങിയവ മേളയിൽ ലഭ്യമാണ്. ഹൈദരബാദ് പേളിന്റെ വളകൾ, മാലകൾ, കമ്മലുകൾ, യഥാർഥ കല്ലുകളിൽ ചെയ്ത മാലകൾ, വളകൾ മോതിരങ്ങൾ, കമ്മലുകൾ, റുബി, എമറാൾഡ്, സഫയർ കല്ലുകളിൽ തീർത്ത ആഭരണങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പം മധുര ചുങ്കിടി സാരീസ്, ചെട്ടിനാട്, കോട്ടൺസ്, പോളി കോട്ടൺ, ബാടിക് സാരീസ്, മധുര ചുങ്കിടിയിൽ കലംകാരി ഡിസൈൻ സാരീസ്, കോട്ടൺ ചുരിദാർ, ഖാദി ഷർട്ട്, രാജസ്ഥാൻ ബെഡ്ഷീറ്റ്, കുർത്ത, കുർത്തി ടവ്വലുകൾ,സോഫ കവർ തുടങ്ങിയ എല്ലാ തുണിത്തരങ്ങളും മേളയിൽ ലഭ്യമാണ്.