തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ,  കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ, തസ്തികകളില്‍ ജോലി  ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം മാനേജര്‍, പ്രോഗ്രാമിംഗ് ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, അറ്റന്‍ഡര്‍ തസ്തികകളിലാണ് ഡെപ്യൂട്ടേഷന്‍ നിയമനം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ceekerala.org.