കോട്ടയം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/15) നേഴ്‌സ് ഗ്രേഡ്-2 (ഹോമിയോ) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെയുള്ള തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. അര്‍ഹരായ എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്ഇന്റര്‍വ്യൂ സംബന്ധമായ വിവരങ്ങള്‍  www.keralapsc.gov.inല്‍ ലഭിക്കും.