സെക്രട്ടേറിയറ്റ് ജീവനക്കാർ ഭരണഘടനാ ദിനം ആചരിച്ചു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ജീവനക്കാർ പങ്കെടുത്തു. നവംബർ 27 അവധിയായ സാഹചര്യത്തിലാണ് സർക്കാർ നിർദ്ദേശപ്രകാരം ഇന്നലെ (നവംബർ 27) ഭരണഘടന ദിനം ആചരിച്ചത്.